പരസ്പരം കണ്ടുനില്‍ക്കെ രണ്ടുപേര്‍ക്കും കണ്ണുനിറഞ്ഞു; എല്ലാവര്‍ക്കും മീതെ കണ്ണുനീര്‍ വാര്‍ത്തുകൊണ്ട് അവന്‍ വളരുകയാണ്, അവനെ കണ്ടിട്ടുപോലുമില്ലാത്ത ആയിരം അമ്മമാരുടെ മനസില്‍

മഹാരാജാസിനുമപ്പുറം അവനും അവന്‍റെ വാക്കുകളും വളരുകയാണ് നാള്‍ക്കുനാള്‍. പ്രിയപ്പെട്ടവന്‍റെ വേര്‍പാടിനൊപ്പം തേങ്ങുന്നത് മഹാരാജായും വട്ടവടയും മാത്രമല്ല കേരളമൊന്നടങ്കമാണ്.

നാളുകള്‍ ചെല്ലും തോറും അവനെകുറിച്ച് കൂടുതല്‍ അറിയുകയാണ് അവനോട് കൂടുതല്‍ അടുക്കുകയാണ് കേരളം. അവര്‍ ഒറ്റ മനസോടെ പറയുകയാണ് അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും കൂട്ടത്തില്‍ ഇതൊരിക്കലും ആദ്യത്തെ കാ‍ഴ്ചയല്ല കേരളത്തിന്.

പക്ഷേ ഇതുപോലെ വേട്ടയാടപ്പെട്ട ഒരു കൊലപാതകം മറ്റൊന്നുമുണ്ടായിരുന്നില്ലെന്ന് തന്നെ.

വട്ടവടയിലേക്ക് മാത്രമല്ല കേരളത്തിന്‍റെ ആ രാജകീയ കലാലയത്തിലേക്കും അമ്മമാരായും ജേഷ്ടന്‍മാരായും പ്രിയപ്പെട്ടവരായി പതിനായിരങ്ങള്‍ വന്നുപോവുകയാണ്.

പറഞ്ഞറിയിക്കാന്‍ യാതൊരു ബന്ധുത്വവുമില്ലെങ്കിലും തങ്ങള്‍ക്ക് പ്രിയപ്പെട്ടമകന്‍ അവസാനശ്വാസം വലിച്ച ആ മണ്ണുകാണാന്‍.

അവസാനമായി അവനെ‍ഴുതിയ മുദ്രാവാക്യങ്ങളെ ഏറ്റുവിളിക്കാന്‍.

ഇന്നലെവരെ അവനെക്കുറിച്ചറിഞ്ഞിട്ടില്ലാത്ത വര്‍ഗീയവാദികള്‍ അവന്‍റെ കുഞ്ഞു നെഞ്ചിലേക്ക് കത്തിയാ‍ഴ്ത്തുംമുന്നെ അവനെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ക്ക് പോലും അവന്‍ നിലക്കാത്ത തേങ്ങലാവുകയാണ്.

അവരെല്ലാവരും മഹാരാജാസിലെത്തുകയാണ് തങ്ങള്‍ക്ക് പ്രിയപ്പെട്ട മകനെ കാണാന്‍. നാളുകള്‍ക്കിപ്പുറവും മഹാരാജാസിലേക്കെത്തുന്ന കേരളത്തിലെ അമ്മമാര്‍ അനേകങ്ങളാണ്.

മഹാരാജാസ് കോളേജ് അധ്യാപിക ജൂലി ടീച്ചറുടെ ബന്ധുകൂടിയായ ദി ഹിന്ദു പത്രത്തിന്‍റെ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററുമായ കെഎസ് സുധി എ‍ഴുതിയ കുറിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here