അഭിമന്യുവിന്‍റെ മുദ്രാവാക്യമേറ്റെടുത്ത് എസ്എഫ്എെയും ഡിവൈഎഫ്എെയും; കേരളം ഹൃദയത്തിലെ‍ഴുതി ‘വര്‍ഗീയത തുലയട്ടെ’

എസ്ഡിപിഐ- ക്യാന്പസ് ഫ്രണ്ട് ഭീകരതയ്ക്കെതിരെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും സംയുക്തമായി സംസ്ഥാനത്താകമാനം ഹൃദയപക്ഷം പരിപാടി സംഘടിപ്പിച്ചു.

അഭിമന്യൂ അവസാനമായി എ‍ഴുതിയ വര്‍ഗ്ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം മഹാരാജാസ് കോളേജില്‍ നിന്നും രാജേന്ദ്രമൈതാനം വരെ ചുവരില്‍ എ‍ഴുതിയായിരുന്നു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വര്‍ഗ്ഗീയതയ്ക്കെതിരായ പ്രതിഷേധത്തില്‍ അണിചേര്‍ന്നു.

മതഭ്രാന്മാരാല്‍ അഭിമന്യൂ രക്തസാക്ഷിത്വം വരിച്ച മഹാരാജാസ് കലാലയത്തില്‍ നിന്നും രാജേന്ദ്രമൈതാനം വരെ തീര്‍ത്ത ചുവരില്‍ വര്‍ഗ്ഗീയത തുലയട്ടെ എന്ന മുദ്രാവാക്യങ്ങളും ചിത്രങ്ങളുമായായിരുന്നു യുവജനസംഗമം ആരംഭിച്ചത്.

വിദ്യാര്‍ത്ഥികളും പ്രമുഖ ചിത്രകാരന്മാരും വര്‍ഗ്ഗീയതയ്ക്കെതിരായ ചുവരെ‍ഴുത്തില്‍ അണിചേര്‍ന്നു. രാജേന്ദ്ര മൈതാനത്ത് സംഘടിപ്പിച്ച ഹൃദയപക്ഷം പരിപാടിയില്‍ വര്‍ഗ്ഗീയതയ്ക്കെതിരായ പ്രതിഷേധത്തില്‍ രാഷ്ട്രീയ സാമൂഹിക, സാംസ്ക്കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.

സംഘടിത മതങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്പോ‍ഴാണ് ജനാധിപത്യം തകരുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത എം കെ സാനുമാഷ് പറഞ്ഞു.

ജാതിയും മതവുമില്ലാത്ത പുതിയ തലമുറയാണ് നമുക്കിനി വേണ്ടതെന്ന് ഡോ എം ലീലാവതി ഓര്‍മ്മിപ്പിച്ചു.

അഗ്നിജ്വാലയെ സാക്ഷിയാക്കി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എ എന്‍ ഷംസീര്‍ വര്‍ഗ്ഗീയതക്കെതിരായ ദൃഢപ്രതിജ്ഞ ചൊല്ലിക്കൊർടുത്തു.

അഭിമന്യുവിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് മുരുകന്‍ കാട്ടാക്കടയുടെ രക്തസാക്ഷിയെന്ന കവിതാലാപനം സദസിനെ വികാരഭരിതമാക്കി.

സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ മേഖലകളില്‍പ്പെട്ട നിരവധി പേരാണ് അണി ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News