ക്രൊയേഷ്യ കളത്തിലിറങ്ങുന്നത് രണ്ട് പതിറ്റാണ്ടുമുമ്പത്തെ കണക്ക് തീര്‍ക്കാന്‍

വെറും നാല്‍പ്പത് ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു കൊച്ചുരാജ്യമാണ് ക്രൊയേഷ്യ.

അത്തരമൊരു രാജ്യത്ത് നിന്നുമെത്തിയ ഏറെ ആര്‍ഭാടങ്ങളോ ആഘോഷങ്ങളോ ഇല്ലാത്ത ഫുട്‌ബോള്‍ ടീം ലോകത്തിലെ വമ്പന്‍മാരെയെല്ലാം മറികടന്ന് ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫൈനലില്‍ എത്തിയെന്നത് അത്ര നിസ്സാരമായൊരു കാര്യമല്ല.

അതിനാല്‍ തന്നെ 2018 റഷ്യന്‍ ലോകകപ്പ് ഫൈനല്‍ ക്രൊയേഷ്യക്ക് പകവീട്ടാനുള്ള അവസരം കൂടിയാണ് കൈവന്നിരിക്കുന്നത്.

ക്രൊയേഷ്യന്‍ കോച്ച് സ്ലാട്‌കോ ഡാലിച്ച് തന്റെ ടീമിനോട് പറയുന്നതും ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സുമായുള്ള കണക്ക് തീര്‍ക്കണം എന്ന് തന്നെയാണ്.

സെമി ഫൈനലില്‍ 2-1ന് ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ക്രൊയേഷ്യന്‍ സൂപ്പര്‍ സംഘം ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ക്രൊയേഷ്യ ഫൈനലില്‍ ഇടംനേടുന്നത്. ഇതിന് മുന്‍പ് ക്രോട്ടുകള്‍ കറുത്ത കുതിരയായി മാറിയ ലോകകപ്പായിരുന്നു 1998 ലോകകപ്പ്.

പക്ഷെ അന്ന് സെമിയില്‍ ക്രൊയേഷ്യയെ 2-1ന് തകര്‍ത്ത ഫ്രാന്‍സ് കിരീടവും ചൂടിയാണ് ആ കുതിപ്പ് അവസാനിപ്പിച്ചത്.

20 വര്‍ഷം മുന്‍പുള്ള ആ കണക്ക് തീര്‍ക്കാനാണ് ഡാലിച്ച് തന്റെ പിള്ളേര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം.അന്ന് ഫ്രാന്‍സില്‍ നിന്ന് കിട്ടിയ ആ അടിക്ക് ഒരു തിരിച്ചടി നല്‍കാന്‍ 2018 ലോകകപ്പില്‍ അവസരം കൈവന്നിരിക്കുകയാണ്.

20 വര്‍ഷമായി ഈ ചര്‍ച്ച തുടരുന്നു. അതുകൊണ്ട് ഇക്കുറി ഫൈനലിന് ചരിത്രപരമായ പ്രാധാന്യമുണ്ട്’, ഡാലിച്ച് പറയുന്നു.

മൂന്ന് തവണ അധിക സമയത്ത് വിധി നിശ്ചയിക്കേണ്ടി വന്ന ക്രൊയേഷ്യയുടെ മികവില്‍ കോച്ച് തൃപ്തനാണ്. മൂന്ന് തവണയും പിന്നില്‍ നിന്ന ശേഷമായിരുന്നു വിജയം.

ആദ്യഘട്ടത്തില്‍ ടീമിന് ആത്മവിശ്വാസം കുറവായിരുന്നു, മത്സരം പുരോഗമിച്ചതോടെ ഇത് മാറി. കീഴടങ്ങാത്ത ഒരു രാജ്യത്ത് നിന്നും അഭിമാനത്തോടെയാണ് ഞങ്ങളുടെ വരവ്,അതിനാല്‍ തന്നെ തങ്ങളെ സൂക്ഷിക്കണമെന്നും ഡാലിച്ച് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here