വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ദുരന്തം ഒഴിവായി. വിമാനം റൺവേയിൽ നിന്നും ഒഴിവായി. യാത്രക്കാരെ രക്ഷിച്ചത് പൈലറ്റിന്റെ മിടുക്ക്.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം റൺവേയിൽ തെന്നി മാറി. പുലർച്ചെ 2.18 ന് ഇറങ്ങിയ ഖത്തർ എയർവേയ്സ് വിമാനമാണ് തെന്നിമാറിയത്.

പൈലറ്റിന്റെ ജാഗ്രത മൂലം വൻ അപകടം ഒഴിവായി. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. കനത്ത മഴയാണ് അപകട കാരണം .

ഇതേത്തുടർന്ന് ഖത്തറിലേക്ക് 3.30ന് മടങ്ങേണ്ടിയിരുന്ന വിമാനം പുറപ്പെടാനായില്ല. ഈ വിമാനത്തി പോകേണ്ടവരെ 10.30നുള്ള മറ്റൊരു വിമാനത്തിൽ യാത്രയാക്കുമെന്ന് അധികൃതർ അറിയിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News