മലപ്പുറത്ത് 1000 ലിറ്റര്‍ നിരോധിത വെളിച്ചെണ്ണ പിടികൂടി

മലപ്പുറം നിലമ്പൂരില്‍ 1000 ലിറ്റര്‍ നിരോധിത വെളിച്ചെണ്ണ പിടികൂടി. സ്വകാര്യ മൊത്ത വ്യാപാര കേന്ദ്രത്തില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നിരോധിത വെളിച്ചെണ്ണ പിടിച്ചെടുത്തത്.

വിപണിയില്‍ ഇതിന് രണ്ടുലക്ഷത്തിന് മുകളില്‍ വിലവരുമെന്ന് കണക്കാക്കുന്നു. കേരളത്തില്‍ ഗുണനിലവാരം കുറഞ്ഞ 100 വെളിച്ചെണ്ണ് ബ്രാന്റുകള്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ നിരോധിച്ചിട്ടുണ്ട്.

അതിലുള്‍പ്പെട്ട റോയല്‍കുക്ക് ബ്രാന്റ് ആണ് കേന്ദ്രത്തില്‍ കണ്ടെത്തിയത്. മലപ്പുറം മേലാറ്റൂരിലാണ് ഇവയുടെ ഉല്‍പ്പാദനം നടന്നിരുന്നത്.

250, 500 മില്ലി ലിറ്ററിന്റെയും ഒരു ലിറ്ററിന്റെയും പായ്ക്കറ്റുകള്‍ ഹാര്‍ഡ് ബോര്‍ഡ് കെയ്‌സുകളിലാണ് സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എണ്ണ നശിപ്പിച്ചു.

നിര്‍മാണ് കേന്ദ്രത്തിന്റെ ഉടമയില്‍നിന്ന് പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here