‘അയാള്‍ എന്റെ തുടയില്‍ കൈവെച്ചു; എന്നോട് അഡ്ജസ്റ്റ് ചെയ്യാനായി ആവശ്യപ്പെട്ടു’; കൊച്ചിയിലെ സംവിധായകനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മലയാളി നടന്‍

കാസ്റ്റിങ്ങ് കൗച്ചിങ്ങിന്‍റെ ഞെട്ടിക്കുന്ന അനുഭവം തുറന്ന് പറഞ്ഞ് മലയാളി യുവനടന്‍ രംഗത്തെത്തി. മലയാളത്തിലെ യുവനടന്‍ നവജിത്ത് നാരായണാണ് തനിക്ക് കൊച്ചിയില്‍ വെച്ച് ഒരു സംവിധായകനില്‍ നിന്നുണ്ടായ അനുഭവം പങ്കു വെച്ച് രംഗത്തെത്തിയത്.

സിനിമയില്‍ ഒരു വേഷത്തിനായി കൊച്ചിയിലെ സംവിധായകന്‍റെ ഫ്ലാറ്റിലെത്തിയപ്പോ‍ഴാണ്, മോശം അനുഭവങ്ങളുണ്ടായതെന്ന് താരം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

വേഷത്തിനായി സമീപിച്ചപ്പോള്‍ സംവിധായകന്‍ തുടയില്‍ കൈ വെച്ച് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചെന്നും
ആദ്യം ചോദ്യത്തിന്‍റെ അര്‍ഥം മനസ്സിലായില്ലെങ്കിലും പിന്നീട് മനസ്സിലായപ്പോള്‍ അയാളുടെ ചെവിക്കല്ല് അടിച്ച് പൊട്ടിച്ച് താന്‍ തിരികെ പോന്നെന്നും പറയുന്നു, ഫേസ്ബുക്ക് പോസ്റ്റില്‍ താരം വ്യക്തമാക്കി.

ഒരു തുറന്നെഴുത്താണിത്

ഇത് സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന
ഒരാളെയും വേദനിപ്പിക്കാനല്ല
സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള
അതിക്രമങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യപ്പെടുനുളളു….
എന്തുകൊണ്ട് ആണുങ്ങള്‍ക്ക് നേരെയുള്ളത് ഒരു
പരിത്ഥിയില്‍ കൂടുതല്‍
ചര്‍ച്ച ചെയ്യുന്നില്ല ?
ചില വര്‍ക്കുകളുടെ കാര്യത്തിനായി കൊച്ചിയിലുള്ള ഞാനിന്ന്
മലയാളത്തിലെ സിനിമയിലെ ഒരു സംവിധായകനെ കാണന്‍ പോയി
കുറച്ച് വര്‍ഷമായി ഞാന്‍ സിനിമയ്ക്കായി തെണ്ടുന്നു എന്നു പുള്ളിക്ക് നന്നായിട്ടറിയാം പുള്ളിയുടെ ഫ്‌ലാറ്റിലോട്ട്
കേറിച്ചെന്നു, ചെയ്ത വര്‍ക്കിനെ കുറിച്ചും ഇപ്പോള്‍ ചെയ്യുന്നതിനെ കുറിച്ചും കുറെ നേരം സംസാരിച്ചു
പതിയെ പുള്ളിയുടെ മട്ടും ഭാവവും മാറി
ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട് അഭിനയ മോഹമുള്ള എന്റെ സുഹൃത്തുക്കളായ പെണ്‍പിള്ളേരോട്
Adust ചെയ്യോ എന്ന് ചോദിച്ചിട്ടുണ്ട്
എന്ന് പക്ഷെ ഇന്ന് എനിക്ക് സംഭവിച്ചത്
ഒരു ഞെട്ടലോടെയാണ് ഞാന്‍ കണ്ടത്
അടുത്തിരുന്ന അയാള്‍ എന്റെ തുടയില്‍ കൈവച്ച് ചോദിച്ചു
നിനക്കൊരു charectr തന്നാല്‍ എനിക്കെന്താ ലാഭം എന്ന്
ചോദ്യത്തിന്റെ അര്‍ത്ഥം മനസിലായില്ലേലും തുടയില്‍ കൈവച്ചപ്പോള്‍ കാര്യം പിടികിട്ടി
എനിക്ക് അത്തരം കാര്യങ്ങളില്‍
താല്‍പര്യമില്ലാ നിങ്ങള്‍ തരുന്ന അവസരം
വേണ്ട എന്നു പറഞ്ഞു കൈ എടുത്തു മാറ്റാന്‍ പറഞ്ഞു കേട്ടില്ല മുഖം നോക്കി ഒന്നു പൊട്ടിച്ചു ഞാന്‍ അവിടന്നിറങ്ങി
ഇത്തരം സംഭവങ്ങള്‍ കൂടി ഇവിടെ നടക്കുന്നുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുന്നു
അയാളുടെ വികാരത്തേയും വിചാരത്തേയും മാനിക്കുന്നു പക്ഷെ അത് സിനിമയുടെ പേരും പറഞ്ഞിട്ടായത് കൊണ്ടാണ് പൊട്ടിച്ചതും
ഇതുപോലുള്ള തെമ്മാടികള്‍ക്കാരണമാണ്
മാന്യമായി സിനിമയെക്കാണുന്നവരുടെ
പേരുക്കൂടി നശിക്കുന്നത് …..
ഇത്തരം വിഷയങ്ങള്‍ പലര്‍ക്കും സംഭവിച്ചിട്ടുണ്ടാകാം…. ഇനിയും സംഭവിക്കാം
അതു കൊണ്ട് സൂക്ഷിക്കുക എന്നുമാത്രം
പറയുന്നു…

ഒരു തുറന്നെഴുത്താണിത്ഇത് സിനിമയിൽ വർക്ക് ചെയ്യുന്നഒരാളെയും വേദനിപ്പിക്കാനല്ലസിനിമയിൽ സ്ത്രീകൾക്ക്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here