ചരിത്രനേട്ടം കുറിച്ച ഹിമ ദാസിന് അത്ലറ്റിക് ഫെഡറേഷന്‍റെ ആക്ഷേപം. ചരിത്രത്തിലാദ്യമായി ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം ഹിമക്ക് ഇംഗ്ലീഷില്‍ പ്രാവിണ്യമില്ലെന്ന് അത്ലറ്റിക് ഫെഡറേഷന്‍.

ഫിന്‍ലാന്‍ഡില്‍ നടക്കുന്ന അണ്ടര്‍ 20 ലോകകപ്പില്‍ 400 മീറ്ററില്‍ ഹിമ ദാസ് സ്വര്‍ണം നേടിയപ്പോള്‍ പിറന്നത് ഇന്ത്യയ്ക്ക് പുതു ചരിത്രം ഒരു ലോക ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടമാണ് ഈ 18കാരിയെ തേടിയെത്തിയത്.

ഇതിന് പിന്നാലെ ഹിമയെ തേടിയെത്തിയത് അഭിന്ദന പ്രവാഹം. ഇന്ത്യയുടെ വേഗരാജാവിന് അഭിനന്ദനങ്ങള്‍ എന്നു പറഞ്ഞ രാം നാഥ് കോവിന്ദ് ഇത് ഇന്ത്യയ്ക്കും അസാമിനും അഭിനന്ദിക്കാവുന്ന നിമിഷമാണെന്നും കൂട്ടിച്ചേര്‍ത്തു.

ഹിമയുടെ നേട്ടം യുവ അത്ലറ്റുകള്‍ക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തു. ഹിമ ചരിത്രം കുറിച്ചു. നീ ഞങ്ങളുടെ അഭിമാനമാണെന്ന് കേന്ദ്ര കായിക മന്ത്രി രാജ്യ വര്‍ദ്ധന്‍സിംഗ് രാത്തോടും അഭിപ്രായപ്പെട്ടു.

അഭിനന്ദം നല്‍കിയവരില്‍ ക്രിക്കറ്റ് താരങ്ങളും, സിനിമാ താരങ്ങളുമെല്ലാം ഉണ്ട്. എന്നാല്‍ അതിനിടയിലാണ് ഹിമയുടെ നേട്ടത്തെ വിസമരിച്ച് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ രംഗത്തെിയത്. ഹിമയ്ക്ക് ഇംഗ്ലീഷില്‍ പ്രാവിണ്യം ഇല്ല എന്നാണ് അത്ലറഅറിക് ഫെഡറേഷന്‍റെ ആക്ഷേപം.

ഹിമയുടെ നേട്ടം കാണാതെ ഫെഡറേഷന്‍റഎ അപക്വമായ നടപടിയില്‍ പ്രതിഷധം ശക്തമായതോടെ ഫെഡറേഷന്‍ ട്വീറ്റ് പിന്‍വലിച്ചു.