കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ 4 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയ രംഗത്തേക്ക് മടങ്ങിവന്നിരിക്കുകയാണ് നസ്രിയ. അഞ്ജലി മേനോന്‍ ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ സഹോദരിയായാണ് താരം എത്തുന്നത്. തിരിച്ചുവരവിനൊരുങ്ങുന്ന താരത്തിന് വന്‍ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുമടക്കം ഉണ്ടാകുന്നത്.

ചിത്രത്തില്‍ നസ്രിയക്കൊപ്പം അഭിനയിക്കുന്ന പൃഥ്വിരാജിനും നസ്രിയയെക്കുറിച്ച് നൂറ് നാവാണ്.തന്‍റെ സ്വന്തം സഹോദരിയാണ് നസ്രിയയെന്നും, അവളെ പരിചയപ്പെടാന്‍ വെെകിപ്പോയല്ലോയെന്നുമാണ് താരം ഈയിടെ നസ്രിയക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

ഷൂട്ടിങ് പൂർത്തിയായി കഴിഞ്ഞപ്പോൾ പൃഥ്വി സ്വന്തം സഹോദരനെ പോലെയായി മാറിയെന്നും നസ്രിയയും ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയുന്നു. മലയാളത്തില്‍ ഇനി ആര്‍ക്കൊപ്പമാണ് അഭിനയിക്കാന്‍ താല്‍പര്യമെന്ന ചോദ്യത്തിന് മലയാളത്തിന്‍റെ പ്രിയ നടന്‍ മമ്മൂട്ടിക്കൊപ്പമെന്നായിരുന്നു,നസ്രിയയുടെ മറുപടി.

ഒരുപാടു പേര്‍ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹമുണ്ട്. പക്ഷേ, ഏറ്റവും താല്‍പ്പര്യം മമ്മൂക്കയ്ക്കൊപ്പമെന്ന് നസ്റിയ വ്യക്തമാക്കി.