ഭാരതപ്പുഴയിലെ തുരുത്തില്‍ കുടുങ്ങി ഇരുപതോളം കന്നുകാലികള്‍;

മലപ്പുറം: തിരുനാവായയില്‍ ഭാരതപ്പുഴയിലെ തുരുത്തില്‍ കന്നുകാലികള്‍ കുടുങ്ങി. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാലികളെ രക്ഷിക്കാനായത്.

ഭാരതപ്പുഴയില്‍ തിരുന്നാവായ മുതല്‍ ചമ്രവട്ടംവരെയുള്ള തുരുത്തുകളിലായി 20ലേറെ നാല്‍ക്കാലികളാണ് കുടുങ്ങിയത്. മേയാന്‍വിട്ട കാലികള്‍ നദിയില്‍ ജലനിരപ്പുയര്‍ന്നതോടെ തുരുത്തിലകപ്പെടുകയായിരുന്നു.

പുഴയോരങ്ങളിലെ വീടുകളിലെ വളര്‍ത്തുമൃഗങ്ങളാണേറെയും. അറവുചന്തയിലേക്ക് കൊണ്ടുവരുന്നതിനിടെ തീറ്റതേടാനായി തള്ളിയവയും കൂട്ടത്തിലുണ്ട്.

വെള്ളം വാരുന്നതോടെ ഇവ നീന്തിക്കയറുകയാണ് പതിവെന്നാണ് ഉടമകള്‍ പറയുന്നത്. ഒഴുക്കിന്റെ ശക്തിയും വേഗവും കൂടുതലായതിനാല്‍ അപായസാധ്യതയേറി. തുടര്‍ന്നാണ് മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരെത്തിയത്.

തൃശൂരില്‍നിന്ന് ദുരന്ത നിവാരണ സേനയുമെത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കന്നുകാലികളെ രക്ഷിക്കാനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News