ചാനൽ അവതാരകനോട് ആ മാധ്യമപ്രവർത്തക പറഞ്ഞു; ‘എടോ വിഡ്ഢീ, ഞാനൊരു കമ്യൂണിസ്റ്റാണ്’

ചാനൽചർച്ചയ്ക്കിടെ വിഡ്ഢിത്തരം വിളമ്പിയ അവതാരകനെ വിഡ്ഢിയെന്ന് വിളിച്ച് മാധ്യമപ്രവർത്തക. ബ്രിട്ടീഷ് ചാനലായ ഐടിവി. ചാനലില്‍ പിയേഴ്‌‌‌‌‌സ് മോര്‍ഗന്‍ അവതരിപ്പിക്കുന്ന ‘ഗുഡ് മോണിംഗ് ബ്രിട്ടണ്‍’ എന്ന ഷോയ്ക്കിടെയായിരുന്നു ബ്രിട്ടണിലെ മാധ്യമപ്രവര്‍ത്തകയും ട്രംപ് വിരുദ്ധ പ്രക്ഷോഭകയുമായ ആഷ് സര്‍ക്കാരിന്‍റെ തകർപ്പൻ പ്രകടനം.

ട്രംപിനെ എതിര്‍ക്കുന്ന ആഷ് സര്‍ക്കാർ ഒബാമയുടെ ആരാധികയെന്ന് ആവർത്തിച്ച് പറഞ്ഞതാണ് ആഷ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. തന്നെ ആവര്‍ത്തിച്ച് ഒബാമ പക്ഷക്കാരിയായി അവതരിപ്പിച്ച അവതാരകന് അവര്‍ കൊടുത്ത മറുപടി ഇങ്ങനെ:

‘എടോ വിഡ്ഢീ, ഞാനൊരു കമ്യൂണിസ്റ്റാണ്.”.നാല് ദിവസം നീണ്ടുനില്‍ക്കുന്ന ട്രംപിന്റെ പര്യടനവും പ്രതിഷേധവും ചര്‍ച്ച ചെയ്യുകയായിരുന്ന ചര്‍ച്ച നടന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനത്തിനെതിരെ വ്യാപക പ്രതിഷേധം നടന്നുവരികയാണ്.

ബ്രിട്ടണിലെ മാധ്യമപ്രവര്‍ത്തകയും ട്രംപ് വിരുദ്ധ പ്രക്ഷോഭകയുമായ ആഷ് സര്‍ക്കാരിനെയും ചര്‍ച്ചയില്‍ ക്ഷണിച്ചിരുന്നു. ട്രംപ് വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രാധാന്യവും എന്തുകൊണ്ട് താന്‍ പങ്കെടുക്കുന്നുവെന്നും വിശദീകരിക്കുകയായിരുന്നു ആഷ്. എന്നാല്‍ ട്രംപ് അനുകൂലിയായ അവതാരകന്‍ പിയേഴ്‌‌‌‌‌‌‌സ് മോര്‍ഗന്‍ പ്രതിഷേധക്കാര്‍ക്കെതിരെ ആക്രോശിക്കുന്നുണ്ടായിരുന്നു.

മുന്‍ അമേരിക്കന്‍ പ്രസിഡനന്റ് ബരാക് ഒബാമ യുകെ സന്ദര്‍ശിച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ എതിര്‍ത്തില്ലെന്നും നിങ്ങളുടെ ‘ഹീറോ’ ഒബാമയ്‌‌‌‌ക്കെതിരെ എന്തുകൊണ്ട് പ്രതിഷേധിച്ചില്ലെന്നും അവതാകരന്‍ ആഷിനോട് ചോദിച്ചു. എന്നാല്‍ ഒബാമ തന്റെ ഹീറോ അല്ലെന്നും താനൊരു കമ്യൂണിസ്റ്റ് ആണെന്നുമായിരുന്നു ആഷയുടെ മറുപടി.

‘എടോ വിഡ്ഢീ, ഞാനൊരു കമ്യൂണിസ്റ്റാണ്. ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍, നിങ്ങളുടെ കഴിവില്ലാ‌യ്‌മ മറയ്ക്കാന്‍ നിങ്ങള്‍ ചാനല്‍ ഡസ്‌‌‌‌ക് ഉപയോഗിക്കുകയാണ്. ഞങ്ങള്‍ ഉന്നയിക്കുന്ന യഥാര്‍ത്ഥവിഷയങ്ങളില്‍ നിന്നും ഒഴിവായി നിങ്ങളുടെ വാക്കുകള്‍ ഞങ്ങളുടെ വായിലേക്ക് തള്ളുകയാണ്. ഞാന്‍ ഒബാമയുടെ വിമര്‍ശകയാണ്, ഡെമോക്രാറ്റിക് പാര്‍ടിയുടെ വിമര്‍ശകയാണ്. കാരണം ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ കമ്യൂണിസ്റ്റാണ്’ ആഷ് സര്‍കാര്‍ പറഞ്ഞു.

‘നൊവാര മീഡിയ’ എന്ന മാധ്യമത്തിന്റെ സീനിയര്‍ എഡിറ്ററാണ് ആഷ് സര്‍കാര്‍. ബ്രിട്ടണിലെ ലേബര്‍ പാര്‍ടി പ്രവര്‍ത്തകയും പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിന്റെ അനുയായിയുമാണ് ഇവര്‍. 1932 ചിറ്റഗോങ്ങ് സായുധമുന്നേറ്റത്തിന്റെ പോരാളികളികളില്‍ ബംഗാളില്‍ വേരുകളുള്ള ആഷിന്റെ മുതുമുത്തശ്ശിയായ പ്രതിലത വഡ്ഡേദ്ദാര്‍ ആഷിന്റെ മുത്തശ്ശിയാണ്.

നായകള്‍ക്കും ഇന്ത്യക്കാര്‍ക്കും പ്രവേശനമില്ലെന്ന ബോര്‍ഡ് വെച്ച യൂറോപ്യന്‍ ക്ലബ്ബ് ആക്രമിച്ചത് പ്രതിലതയുടെ നേതൃത്വത്തിലായിരുന്നു.

പട്ടാളം പിടികൂടുമെന്നായപ്പോള്‍ അവര്‍ സയനൈഡ് കഴിച്ചു മരിച്ചു. നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ട്രംപിനെതിരെ ശക്തമായ പ്രതിഷേധമാണ് ബ്രിട്ടീഷ് തെരുവുകളില്‍ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News