പാക്കിസ്താനില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന  സ്ഫോടനത്തില്‍  70 മരണം . 120ലേറെ പേര്‍ക്ക് പരിക്കേറ്റു. ക്വറ്റയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സ്ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

ഒരു അസംബ്ലി സ്ഥാനാര്‍ഥിയും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ബലൂചിസ്താന്‍ അവാമി പാര്‍ട്ടി (ബി.എ.പി) നേതാവും സ്ഥാനാര്‍ഥിയുമായ  സിറാജ് റെെസാനിയാണ് കൊല്ലപ്പെട്ടസ്ഥാനാര്‍ഥി . ബലൂചിസ്താന്‍ മുന്‍ മുഖ്യമന്ത്രി നവാബ് അസ്‌ലം റെയ്‌സാനിയുടെ സഹോദരനാണ് ഇയാള്‍.

ഇയാള്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നുള്ള അസംബ്ലി സ്ഥാനാര്‍ഥിയായിരുന്നു. രണ്ടാ‍ഴ്ച മുമ്പ്  സമാന സംഭവത്തില്‍ ഒരു സ്ഥാനാര്‍ഥി കൊല്ലപ്പെട്ടിരുന്നു.