നവാസ് ഷെറീഫിനെ അറസ്റ്റ് ചെയ്തു – Kairalinewsonline.com
Just in

നവാസ് ഷെറീഫിനെ അറസ്റ്റ് ചെയ്തു

ഇരുവരുടെയും പാസ്പോര്‍ട്ട് പിടിച്ചെടുത്തു

പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിനെ  അറസ്റ്റ് ചെയ്തു.  ലണ്ടനില്‍ നിന്നും ലാഹോറില്‍ മടങ്ങിയെത്തിയപ്പോ‍‍ഴാണ് നവാസ് ഷെറീഫിനെയും മകളും അറസ്റ്റിലായത്.

ഇരുവരുടെയും പാസ്പോര്‍ട്ട് പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇരുവരും ശിക്ഷിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

പനാമ പേപ്പർ പുറത്തുവിട്ട കളളപ്പണക്കാരുടെ വിവരങ്ങളിൽ ഉൾപ്പെട്ടതാണ് നവാസ് ഷെരീഫിന് പ്രതികൂലമായത്.

അ‍ഴിമതിക്കേസില്‍ നവാസിനെ 10 വര്‍ഷത്തേക്കും  മകൾ മറിയം ഷെരീഫിനെ ഏഴ് വർഷവും  തടവിന് ശിക്ഷിച്ചിരുന്നു.

 

 

 

 

To Top