കണ്ണൂര്‍: സെപ്തംബറില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം അന്തിമ അനുമതികള്‍ നേടാന്‍ പൂര്‍ണമായും സജ്ജമായി.

സുപ്രധാന ഭാഗമായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടം എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യക്ക് കൈമാറി. വിമാനത്താവളത്തിന്റെ മിനുക്ക് പണികളും പൂര്‍ത്തിയാകാറായി.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വിമാനം പറന്നുയരാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം ബാക്കി. വ്യോമയാന മന്ത്രാലയം,ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ അന്തിമ അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വൈകാതെ തന്നെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും.

നിര്‍മാണ പ്രവര്‍ത്ഥികളെല്ലാം പൂര്‍ത്തിയായി. നൂതനമായ രീതിയില്‍ അനുബന്ധ സൗകര്യങ്ങളും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉണ്ടാകും.

വിമാനത്താവളത്തിന്റെ മിനുക്ക് പണികള്‍ അന്തിമ ഘട്ടത്തിലെത്തി.ഉദ്ഘാടനത്തിന് മുന്നോടിയായി ഓഗസ്റ്റ് 15ന് വിമാനത്താവളത്തില്‍ ദേശീയ പതാക ഉയര്‍ത്തും.