ലൈംഗികാരോപണം: ബിജെപി ഗുജറാത്ത് ഉപാധ്യക്ഷന്‍ രാജിവച്ചു

അഹമ്മദാബാദ്: ലൈംഗികാരോപണത്തെ തുടര്‍ന്ന് ബിജെപി ഗുജറാത്ത് ഉപാധ്യക്ഷന്‍ ജയന്തി ബനുഷാലി രാജിവച്ചു. രാജി സ്വീകരിച്ചതായി ബിജെപി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സൂറത്ത് സ്വദേശിനിയായ 21കാരിയെയാണ് 52കാരനായ ജയന്തി ബനുഷാലി ലൈംഗികമായി പീഡിപ്പിച്ചത്.

കോളേജില്‍ അഡ്മിഷന്‍ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പലയിടത്തും വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. യന്തിയുടെ സഹായികളിലൊരാള്‍ പീഡനം മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്.

ഇതുസംബന്ധിച്ച് ജൂലൈ 10നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.

എന്നാല്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സൂററ്റ് കമ്മീഷണര്‍ പറഞ്ഞു. പരാതി കപോദ്ര പൊലീസ് സ്റ്റേഷനിലേക്ക് അയച്ചിരിക്കുകയാണെന്നാണ് കമ്മീഷണറുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News