കൊല്ലം: നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് പുറത്തുനിന്ന് മത്സ്യം എത്തിച്ച് വില്‍ക്കരുതെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നിലനില്‍ക്കെ ഹാര്‍ബറിനുള്ളില്‍ ഇതര സംസ്ഥാന മത്സ്യം ലേലം ചെയ്യുന്നു.

കോള്‍ഡ് സ്റ്റോറേജ് സംവിധാനമുള്ള കണ്ടെയിനറുകളില്‍ എത്തിച്ച് യാതൊരു ഗുണനിലവാര പരിശോധനകളും നടത്താതെയാണ് മത്സ്യ വില്‍പ്പന.