അനൂപ് മോനോൻ തിരക്കഥയെ‍ാരുക്കുന്ന പുതിയ ചിത്രം, ‘എന്‍റെ മെഴുതിരി അത്താഴങ്ങൾ’ ജൂലൈ 27നു തിയറ്ററിലേക്ക്. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് എന്‍റെ മെഴുതിരി അത്താഴങ്ങൾ.

മിയയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ലാല്‍ ജോസ്,ശ്യാമപ്രസാദ്,ദിലീഷ് പോത്തന്‍ എന്നി സംവിധായകര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹന്ന റെജി, ബൈജു, അലെൻസിയർ, നിർമ്മൽ പാലാഴി, ടിനി ടോം, അനിൽ മുരളി, രാഹുൽ മാധവ് എന്നിവരും ചിത്രത്തിലുണ്ട്.സൂരജ് തോമസ് ആണ് സംവിധാനം.

നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് അനൂപ് മേനോന്‍ ഒരു സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് “എന്‍റെ മെഴുതിരി അത്താഴങ്ങൾ” നിര്‍മിക്കുന്നത്.