വനിതാ ട്രാഫിക് പൊലീസുകാരിയില്‍ നിന്നും തല്ല് കിട്ടിയ ശിവസേന നേതാവ് അപേക്ഷയുമായി കോടതിയില്‍

വനിതാ ട്രാഫിക് പൊലാസുകാരിയില്‍ നിന്നുംതല്ല് കിട്ടിയ ശിവസേന നേതാവ് വിടുതല്‍ ഹര്‍ജിയുമായി കോടതിയില്‍. കേസില്‍ നിന്നും വിടുതല്‍ നല്‍കണമെന്ന ആവശ്യവുമായാണ് നേതാവ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മുംബൈ താനെയില്‍ 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവം ഇങ്ങനെ:

2016 ഫെബ്രുവരി 15 ന് താനെയിലെ കാഡ്ബറി ജംഗഷനില്‍ ജോലി നോക്കുകയായരുന്നു പരാതിക്കാരിയാ ട്രാഫിക് പൊലീസുകാരി സീമാ കാലെ. ഇതുവ‍ഴി കാറില്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വരികയായിരുന്ന ശിവസേനാ നേതാവ് ശശികാന്ത് കല്‍ഗുഡെയെ സീമാ തടഞ്ഞുനിര്‍ത്തി ലൈസന്‍സ് ആവശ്യപ്പെട്ടു.

എന്നാല്‍ ലൈസന്‍സ് നല്‍കുന്നതിന് പകരം ഇയാള്‍ പൊലീസുകാരിയെ അസഭ്യം പറയാന്‍ ആരംഭിച്ചു. ഇതേ തുടര്‍ന്ന് ഇയാളെ സീമാ മര്‍ദ്ദിച്ചു. സീമയെ കല്‍ഗുഡെ തിരിച്ചും മര്‍ദ്ദിച്ചു. ഇതെല്ലാം സിസിടിവിയില്‍ പതിഞ്ഞിരുന്നു.

ഈ സിസിടിവി ദൃശ്യങ്ങള്‍ സീമയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. സംഭവത്തില്‍ FIR രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരവെയാണ് തന്നെ കേസില്‍ നിന്നൊ‍ഴിവാക്കണമെന്ന് കാട്ടി കല്‍ഗുഡെ ഹര്‍ജി നല്‍കിയിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളില്‍ ആദ്യം മര്‍ദ്ദിക്കുന്നത് സീമയാണെന്ന് വ്യക്തമാണെന്നാണ് പ്രതിയുടെ വാദം. സംഭവം ഉണ്ടായതുമുതല്‍ വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിച്ചത്. എന്തായാലും അന്വേഷണ ഉദ്യോഗസ്ഥരോട് സംഭവത്തില്‍ നിജസ്ഥിതി അറിയാന്‍ ഉത്തരവിട്ടിരിക്കുകായാണ് കോടതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News