ആര്‍എസ്എസ് ചിന്തകന്‍ രാകേഷ് സിന്‍ഹയടക്കം നാലുപേരെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു.

ശില്‍പി രഹുനാഥ് മഹോപാത്ര, ഉത്തര്‍പ്രദേശ് മുന്‍ എംപിയും ദളിത് നേതാവുമായ രാം ഷക്കല്‍, നര്‍ത്തകി സൊണാള്‍ മാന്‍സിംഗ് എന്നിവരാണ് രാഷ്ട്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത മറ്റുമൂന്ന് പേര്‍.

നിലവില്‍ നോമിനേറ്റഡ് അംഗങ്ങളായി 8 പേര്‍ സഭയിലുണ്ട്. കല, സാഹിത്യം, ശാസ്ത്രം, സാമൂഹിക സേവനം എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച 12 പേരെ രാജ്യസഭയിലേക്ക് പ്രസിഡണ്ടിന് നോമിനേറ്റ് ചെയ്യാം.

ആര്‍എസ്എസ് ചിന്തകനായ രാകേഷ് സിന്‍ഹയെ ഈ പട്ടികയില്‍പെടുത്തി രാജ്യസഭയില്‍ എത്തിക്കുന്നത് അധികാരത്തിലെത്തിയതുമുതല്‍ രാജ്യത്തിന്റെ ഉന്നത സ്ഥാനങ്ങളിലെല്ലാം കടുത്ത ഹിന്ദുത്വവാദികളെ കുടിയിരുത്താനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണ്.