രാത്രിയില്‍ കാമുകിയെ കാണാനായി ഒളിച്ചെത്തിയ കാമുകനെ കാമുകിയുടെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവേ നാട്ടുകാര്‍ പിടികൂടി. സൈന്യത്തില്‍ ക്ലര്‍ക്കായ ഇരുപത്തിയഞ്ചുകാരന്‍ വിശാല്‍ സിങ്ങിനെയാണ് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയത്. ഇതേ ഗ്രാമത്തിലെ പെണ്‍കുട്ടിയായ ലക്ഷ്മിന കുമാരിയുമായി 5 വര്‍ഷം നീണ്ട പ്രണയമായിരുന്നു വിശാലിന്.

ലീവിനെത്തിയ സമയത്ത് കാമുകിയെ കാണാനായി എത്തിയതായിരുന്നു ഇയാള്‍. താഴത്തെ നിലയിലെ റൂമിലാണ് ലക്ഷ്മിനയെന്നറിഞ്ഞെത്തിയ ഇയാള്‍ വീട്ടിലേക്ക് കടക്കുന്നത്, വീട്ടുകാര്‍ കാണുകയായിരുന്നു. എന്നാല്‍ കള്ളനെന്ന് കരുതി വീട്ടുകാര്‍ നാട്ടുകാരെ വിളിച്ചുവരുത്തി പിടികൂടി മര്‍ദ്ദിച്ചു.

തുടര്‍ന്ന് സത്യം വെളിപ്പെടുത്തിയ വിശാലിനെ നാട്ടുകാര്‍ ചേര്‍ന്ന് കാമുകിയെ കൊണ്ട് വിവാഹം ക‍ഴിപ്പിക്കുകയായിരുന്നു. മര്‍ദ്ദിച്ചെങ്കിലും പ്രണയം ഒടുവില്‍ വിവാഹത്തിലെത്തിയതിന്‍റെ സന്തോഷത്തിലാണ് ഇരുവരും.