തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. തിരുവനന്തപുരത്ത് ലിറ്ററിന് പെട്രോള്‍ വില 80.07 ആയി. അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്രവിലയില്‍ ഉണ്ടായ വര്‍ധനയാണ് ഇന്ധന എണ്ണയുടെ വില കൂട്ടാന്‍ കാരണമെന്നാണ് എണ്ണക്കമ്പനികള്‍ ഉയര്‍ത്തുന്ന വാദം.

എന്നാല്‍ ഇക്കാര്യം തെറ്റാണെന്നത് വ്യക്തമാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ, എണ്ണക്കമ്പനികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിലവര്‍ധിപ്പിക്കാനുള്ള അധികാരം നല്‍കിയിരുന്നു.

ഒരു ലിറ്റര്‍ പെട്രോളിന് രണ്ട് പൈസയും ഡീസലിന് 19 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.07 രൂപയും ഡീസലിന് 73.43 രൂപയുമാണ് വില. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ പെട്രോളിന് 1.26 രൂപയും ഡീസലിന് 1.20 രൂപയുമാണ് വര്‍ധിച്ചത്.