യുഎഇയിൽ 23 ട്രാഫിക് നിയമലംഘനങ്ങൾക്കു വാഹനം പിടിച്ചെടുക്കുമെന്നു അധികൃതര്‍. വാഹനമോടിക്കുന്ന വ്യക്തിക്കു പിഴ ചുമത്തുകയും ഡ്രൈവിങ് ലൈസൻസിൽ ബ്ലാക്ക് മാർക്ക് പതിക്കുകയും ചെയ്ത ശേഷമായിരിക്കും വാഹനം പിടിച്ചെടുക്കുക.

പിഴ, ബ്ലാക്ക് മാർക്ക്, വാഹനം പിടിച്ചെടുക്കൽ തുടങ്ങിയ ശിക്ഷകൾ ലഭിക്കുന്ന 114 ട്രാഫിക് നിയമലംഘനങ്ങളാണ് യുഎഇ ഫെഡറൽ ട്രാഫിക് നിയമത്തിലുള്ളത്.

ഇതിൽ 23 കേസുകളിൽ മാത്രമാണ് വാഹനം പിടിച്ചെടുക്കുക. കേസിന്റെ ഗൗരവം അനുസരിച്ച് ഏഴു മുതൽ 90 ദിവസം വരെയാണു പിടിച്ചെടുക്കുക.

മറ്റുള്ളവരുടെ ജീവനും സ്വത്തും പൊതുമുതലും നശിപ്പിക്കുന്ന കേസുകൾക്കും വാഹനത്തിനു നമ്പർ പ്ലേറ്റ് ഇല്ലെങ്കിലും 90 ദിവസം വാഹനം പിടിച്ചെടുക്കണമെന്നാണ് ചട്ടം.

ദിശമാറി വാഹനമോടിക്കുക, നിരോധിത മേഖലയിൽ പ്രവേശിക്കുക, ഇൻഷുറൻസും ലൈസൻസും ഇല്ലാതിരിക്കുക, ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാതിരിക്കുക തുടങ്ങിയവയ്ക്ക് ഏഴുദിവസം വരെ വാഹനം പിടിച്ചെടുക്കും.