മൂന്നാം സ്ഥാനം തേടിയുള്ള പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച് 82ാം മിനുട്ടില്‍ ഈഡന്‍ ഹസാര്‍ഡിന്‍റെ ഗോളിലൂടെ ബെല്‍ജിയം ഈ ലോകകപ്പില്‍ മൂന്നാം സ്ഥാനം ഉറപ്പിച്ചുകൊണ്ടുള്ള പോരാട്ടം തുടരുന്നു.

നാലാം മിനുട്ടില്‍ നേടിയ ഗോളില്‍ ആദ്യ പകുതിയില്‍ ബെല്‍ജിയം മുന്നിലെത്തിയിരുന്നു. 82ാം മിനുട്ടില്‍ നേടിയ ഗോളിലൂടെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മുന്നിലാണ് ബെല്‍ജിയം.

ആശ്വാസ ജയം തേടിയിറങ്ങിയ മത്സരത്തിലും ഇംഗ്ലണ്ടിന് കളത്തില്‍ കാലിടറുന്നറുന്ന സൂചനയാണ് മത്സരത്തിന്‍റെ ആദ്യ നിമിഷങ്ങള്‍ നല്‍കുന്നത്.

കളി കണക്കുകളില്‍ ഇംഗ്ലണ്ടാണ് മുന്നിലെങ്കിലും സ്കോര്‍ബോര്‍ഡില്‍ ബെല്‍ജിയമാണ് ഒരു ഗോളിന് മുന്നില്‍ നില്‍ക്കുന്നത്.

2018 ലെ വേള്‍ഡ് കപ്പില്‍ അവിശ്വസനിയമായ മുന്നേറ്റമാണ് ആദ്യം മുതല്‍ ബെല്‍ജിയം കാ‍ഴ്ചവച്ചത്.

11ാം മിനുട്ടില്‍ ബെല്‍ജിയത്തിന്‍റെ മുന്നേറ്റം ഇംഗ്ലണ്ട് ഗോളി സേവ് ചെയ്തിരുന്നു. 14ാം മിനുട്ടില്‍ ലോഫ്റ്റസ് ചീക്കിന്‍റെ ഹെഡറിലൂടെ ഇംഗ്ലീഷ് പട മുന്നേറ്റത്തിന് ശ്രമിച്ചിരുന്നെങ്കിലും ഗോളി സേവ് ചെയ്തു.