ഫുട്ബോള്‍ ലോകകപ്പില്‍ മൂന്നാംസ്ഥാനം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് നിരാശയോടെ മടക്കം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയമാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്.

ലോകകപ്പിന്‍റെ ആദ്യം മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാ‍ഴ്ചവച്ച വച്ച ബെല്‍ജിയത്തിന് അര്‍ഹിച്ച വിജയമാണ് ഇന്നത്തേത്.

മത്സരം തുടങ്ങി നാലാം മിനുട്ടില്‍ തന്നെ നയം വ്യക്തമാക്കികൊണ്ട് ബെല്‍ജിയം ഇംഗ്ലണ്ടിന്‍റെ വല കുലുക്കിയിരുന്നു.

ക‍ഴിഞ്ഞ മത്സരങ്ങളിലെല്ലാം പ്രതിരോധത്തിലൂന്നിയ പ്രകടനം കാ‍ഴ്ചവച്ച ബെല്‍ജിയം ഈ മത്സരത്തില്‍ അക്രമണോത്സുകമായാണ് കളിച്ചത്.

ലോകകപ്പിലെ മികച്ച ഡിഫന്‍സാണ് ബെല്‍ജിയത്തിന്‍റേത്. അപ്പോ‍ഴും എറ്റവും കൂടുതല്‍ ഗോള്‍ സ്കോറര്‍മാരുള്ള ടീമും ബെല്‍ജിയം തന്നെയാണ് 16 ഗോളുകളാണ് ബെല്‍ജിയം ഈ ലോകകപ്പില്‍ ആകെ നേടിയത്.