ഫ്രാൻസ് ലോകകപ്പിൽ മുത്തമിടുന്നത് കാണാൻ നിമിഷങ്ങൾ എണ്ണി കാത്തിരിക്കുകയാണ് മാഹിയിലെ ഫ്രഞ്ച് പൗരന്മാർ.

ഫ്രഞ്ച് ഭരണത്തിന്റെ ശേഷിപ്പുകൾ പേറുന്ന മാഹിയിൽ ഇപ്പോൾ നൂറോളം പേരാണ് ഫ്രഞ്ച് പൗരന്മാരായുള്ളത്.ഫ്രാൻസ് ഇത്തവണ കപ്പുയർത്തും എന്ന് തന്നെയാണ് ഇവരുടെ പ്രതീക്ഷ.

ജൂലൈ 14 നാണ് ഫ്രാൻസിന്റെ ദേശീയ ദിനം.അതിന്റെ ആഘോഷങ്ങൾ അവസാനിക്കുന്നത്തിന് മുൻപേ തന്നെ മറ്റൊരു ആഘോഷത്തിന് കൂടി ഒരുങ്ങുകയാണ് മാഹിയിലെ ഫ്രഞ്ച് പൗരന്മാർ.

നൂറോളം വരുന്ന ഫ്രഞ്ച് പൗരന്മാരാണ് ഇപ്പോൾ മയ്യഴിയിൽ ഉള്ളത്.ഫ്രാൻസ്‌നിന് വിജയാശംസകൾ നേരുന്നു ബാനറുകൾ ഒരുക്കിയും കൂട്ടായ്മകൾ സംഘടിപ്പിച്ചും 20 വർഷങ്ങൾക്ക് ശേഷം ഫ്രാൻസ് ലോകകപ്പിൽ മുത്തമിടുന്നത് കാത്തിരിക്കുകയാണ് ഇവരെല്ലാം.

ഫ്രാൻസ് ദേശീയ ദിന ആഘോഷത്തിൽ പങ്കെടുക്കാൻ മാഹിയിൽ എത്തിയ സിനിമ നടൻ മാമുക്കോയയും ഇത്തവണ വിജയം ഫ്രാന്സിനു ഒപ്പം നിൽക്കുമെന്ന് ഉറപ്പിച്ചു പറയുന്നു.

ഫ്രാൻസ് കപ്പുയർത്തിയാൽ മാഹിയിൽ അത് ഉത്സവമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങളും ഇപ്പോൾ തന്നെ തുടങ്ങി കഴിഞ്ഞു.