മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്ത് എസ്ഡിപിഎെ കേന്ദ്രങ്ങളില്‍ തിരച്ചില്‍ തുടരുന്നു.

ജില്ലാ പ്രസിഡണ്ടുള്‍പ്പെടെ 20 എസ്ഡിപിഎെ പ്രവര്‍ത്തകര്‍ കൂടെ ആലപ്പു‍ഴയില്‍ നിന്നും പൊലീസ് പിടിയിലായി.

കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി നടന്ന തിരച്ചിലില്‍ എസ്ഡിപിഎെ കേന്ദ്രങ്ങളില്‍ നിന്നും മാരകായുധങ്ങളുള്‍പ്പെടെ പിടിച്ചെടുത്തിരുന്നു.

അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തതില്‍ നിന്നും കൊലപാതകത്തില്‍ എസ്ഡിപിഎെയുടെയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെയും പങ്ക് വ്യക്തമായതിനെ തുടര്‍ന്നാണ് തിരച്ചില്‍ ശക്തമാത്തിയത്.

അതേസമയം അഭിമന്യുവിനൊപ്പം അക്രമത്തില്‍ പരിക്കേറ്റ അര്‍ജുന്‍ ആശുപത്രി വിട്ടു. പൂര്‍ണ ആരോഗ്യവാനായ ശേഷം അര്‍ജുന്‍ മഹാരാജാസിലേക്ക് തന്നെ തിരിച്ച് വരുമെന്ന് അര്‍ജുന്‍റെ അമ്മ പറഞ്ഞു.