അവര്‍ ഫാന്‍സല്ല ഞരമ്പുരോഗികള്‍; അതിരുകടക്കുന്ന ഫാന്‍സിന്റെ പ്രതികരണത്തെ കുറിച്ച് തുറന്നുപറഞ്ഞ് യുവ സംവിധായകന്‍ – Kairalinewsonline.com
Entertainment

അവര്‍ ഫാന്‍സല്ല ഞരമ്പുരോഗികള്‍; അതിരുകടക്കുന്ന ഫാന്‍സിന്റെ പ്രതികരണത്തെ കുറിച്ച് തുറന്നുപറഞ്ഞ് യുവ സംവിധായകന്‍

ഇത്തരം പ്രവണതകള്‍ സിനിമാ വ്യവസായത്തെ തകര്‍ക്കാന്‍ മാത്രമെ ഉപകരിക്കുകയുള്ളു

പ്രൃഥ്വിരാജും പാര്‍വതിയും പ്രധാനവേഷത്തിലെത്തിയ റോഷ്‌നി ദിനകര്‍ ചിത്രം മൈ സ്‌റ്റോറിയുടെ പരാജയത്തില്‍ പ്രതികരണവുമായി സംവിധായകനും മാധ്യമ പ്രവര്‍ത്തകനുമായ വി സി അഭിലാഷ്.

18 കോടി മുതല്‍മുടക്കിയ ചിത്രം സൈബറിടങ്ങളില്‍ രൂക്ഷമായ വിമര്‍ശനത്തിന് പാത്രമായിരുന്നു. സിനിമ മോശമായിരുന്നെങ്കില്‍ ആ വിധത്തിലാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടത്.

എന്നാല്‍ ഒരു ലിപ് ലോക്കിന്റെ പേരില്‍ നടിയെ അഴിഞ്ഞാട്ടക്കാരിയെന്നും മറ്റും പറഞ്ഞ് വ്യക്തിപരമായി അധിക്ഷേപിക്കുന്നവരെ ആരാധകര്‍ എന്ന് വിളിക്കാന്‍ കഴിയില്ലെന്നും അത്തരക്കാര്‍ ഞരമ്പുരോഗികളാണെന്നും അഭിലാഷ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

18 കോടി മുതല്‍മുടക്കില്‍ ഇറക്കിയ ചിത്രം സൈബറിടങ്ങളില്‍ വളരെ മോശമായ രീതിയിലാണ് അക്രമിക്കപ്പെട്ടതെന്ന് സംവിധായിക പറയുന്നു.

ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ ഇത്തരം പ്രവണതകള്‍ സിനിമാ വ്യവസായത്തെ തകര്‍ക്കാന്‍ മാത്രമെ ഉപകരിക്കുകയുള്ളു. ഫാന്‍സ് അസോസിയേഷന്‍ നേതാക്കള്‍ ഇത് ചര്‍ച്ചചെയ്യാന്‍ തയ്യാറാവണം.

To Top