ഭര്‍ത്താവ് ഭാര്യയെ അടിച്ചു കൊന്നു; ഭര്‍ത്താവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു; സംഭവം ഇങ്ങന

പാറ്റ്ന: കുടുംബ വ‍ഴക്ക് മൂത്ത് ഭര്‍ത്താവ് ഭാര്യയെ ഇരുമ്പ് ദണ്ടു കൊണ്ട് അടിച്ചു കൊന്നു. സംഭ വം അറിഞ്ഞെട്ടിയ നാട്ടുകാര്‍ ഭര്‍ത്താവിനെ തല്ലിക്കൊന്നു. ഞെട്ടിക്കുന്ന സംഭവം നടന്നത് ബീഹാറിലാണ്. ഗോപാല്‍ നത്ത് (48), ഭാര്യ ദുര്‍ഗാവതി ദേവി എന്നിവരാണ് മരിച്ചത്.

കുടുംബവ‍ഴക്കിനെത്തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍, ഭര്‍ത്താവ് ഭാര്യയെ ഇരുമ്പ് ദണ്ടു കൊണ്ട് അടിക്കുകയായിരുന്നു. ഇവരെ പെട്ടന്നു തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് സംഘടിച്ചെത്തിയ ജനക്കൂട്ടം വീട്ടില്‍ കയറി ഗോപാലിനെ തല്ലിക്കൊല്ലുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News