ഇത്ര ചെറുപ്പത്തിലേ കല്യാണം കഴിച്ചതെന്തിനാണ്?; ആരാധകയുടെ ചോദ്യത്തിന് കിംഗ് ഖാൻ നൽകിയ മറുപടി ഗൗരി അറിഞ്ഞോ?

സമൂഹമാധ്യമങ്ങളിൽ സെലിബ്രിറ്റികളുടെ ഏറ്റവും പുതിയ ഭ്രമമാണ് ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തര വിഭാഗമായ ക്യൂ ആൻഡ് എ.

ഗൗരിയോടൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച ബോളിവുഡിലെ കിംഗ് ഖാനോട് ആരാധകർക്ക് ചോദിക്കാൻ ഒരു പാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ അതിൽ അൽപ്പം വേറിട്ട് നിന്നൊരു ചോദ്യമായിരുന്നു എന്തിനാണ് ഇത്ര പെട്ടെന്ന് കല്യാണം കഴിച്ചതെന്ന ഒരു ആരാധികയുടെ ആരായൽ.

ഷാരൂഖ് ഖാനെ പോലെ ഒരു സൂപ്പർസ്റ്റാറിനെ മനസ്സിൽ കൊണ്ട് നടക്കാൻ കഴിയാതെ പോയ നിരാശ കൂടി പ്രതിഫലിപ്പിക്കുന്നതായിരുന്നു ഇൻസ്റ്റാഗ്രാമിൽ ഉയർന്ന ഈ ചോദ്യം.

എന്നാൽ സമചിത്തതയോടെ ഷാരൂഖ് ഖാൻ നൽകിയ ഉത്തരം ആരാധകരേക്കാൾ രസിപ്പിച്ചത് സഹധർമ്മിണി ഗൗരി ഖാനെ തന്നെയായിരിക്കും.

‘ഭായ്, ലവ് ഔർ ലക്ക് കഭി ബീ ആജാ താ ഹായ്’ എന്നാണ് ഷാരൂഖ് ഇൻസ്റ്റാഗ്രാമിൽ നൽകിയ മറുപടി .

പ്രണയവും ഭാഗ്യവും എപ്പോൾ വേണമെങ്കിലും വരാമെന്ന ആദ്യ വാചകം അവസാനിക്കുന്നിടത്താണ് ഷാരൂഖ് എന്ന കുടുംബനാഥൻ ഗോളടിച്ചതും.

‘രണ്ടും ഗൗരിയോടൊപ്പം നേരത്തേയെത്തി’ എന്ന കുറിപ്പോടെയായിരുന്നു കിംഗ് ഖാൻ വാചകം അവസാനിപ്പിച്ചത് . ഒരു പ്രണയിനി കേൾക്കാൻ കൊതിക്കുന്ന വാക്കുകളാണ് ഇൻസ്റാഗ്രാമിലൂടെ ഷാരൂഖ് കോറിയിട്ടത്.

ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇത്തരമൊരു ഫോട്ടോ ഷെയർ ചെയ്യാൻ ഗൗരി അനുമതി നൽകിയതെന്നും ഷാരൂഖ് പറയുന്നു.

ആറു വർഷത്തെ പ്രണയത്തിനു ശേഷം 1991 ലാണ് ഷാരൂഖ് ഗൗരിയെ വിവാഹം ചെയ്യുന്നത്. ആര്യൻ, സുഹാന, അബ്രാം എന്നിവരാണ് ഇവരുടെ മക്കൾ.

സുഹാന ബോളിവുഡ് അരങ്ങേറ്റത്തിനായുള്ള തയ്യാറെപ്പിലാണ് . ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം ‘സീറോ’ റിലീസിനായി ഒരുങ്ങിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News