സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കില്‍ നിന്നും വിനോദ സഞ്ചാരിയായ ഹെലൻ യങ്ങ് ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

ഉടുമ്പിന് പിന്നാലെ ഇഴഞ്ഞെത്തിയ മൂർഖൻ പാമ്പ്  ഉടുമ്പിന്‍റെ ക‍ഴുത്തില്‍  കടിക്കുന്നു.  ഉടുംമ്പ്  , പിടി വിടുവിക്കാനായി ആഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും ക‍ഴിയുന്നില്ല.

ഒടുവില്‍ പതിയെ ഇ‍ഴഞ്ഞ് നീങ്ങുന്നു.  ക‍ഴുത്തിലെ കടിവിടാതെ മൂര്‍ക്കനും ഉടുമ്പിനൊപ്പം ഇ‍ഴയുന്നു. ഏറ്റവും ഒടുവില്‍ വിഷമേറ്റ് ഉടുമ്പ് വീ‍ഴുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ ക‍ഴിയുക.