ഇടുക്കി: പതിനേഴുകാരനെ 15 ദിവസത്തോളം പീഡിപ്പിച്ച കേസില്‍ 27കാരി അറസ്റ്റില്‍. കുമളി സ്വദേശിനി ശ്രീജയെയാണ് പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

സംഭവം ഇങ്ങനെ:

കൗമാരക്കാരനെ, ശ്രീജ സ്വന്തം വീട്ടില്‍ എത്തിച്ചതിന് ശേഷം രണ്ടാഴ്ചത്തോളം പീഡിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.

കൗമാരക്കാരന്‍ തന്നെ മര്‍ദ്ദിച്ചെന്ന് കാണിച്ച് യുവതിയാണ് ആദ്യം പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് ആണ്‍കുട്ടിയുടെ വീട്ടുകാരെ പൊലീസ് വിളിച്ചുവരുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്ക് 17 വയസ് മാത്രമാണ് പ്രായമെന്ന് തിരിച്ചറിഞ്ഞത്.

ഇതോടെ യുവതിയെ, ആണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പീഡനക്കേസില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.