രാമായണ മാസാചരണത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറി; തീരുമാനം പാര്‍ട്ടിക്കുള്ളിലെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്

രാമായണ മാസാചരണം സംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കോണ്‍ഗ്രസ്സ് പിന്‍മാറി. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

‘രാമായണം നമ്മുടേതാണ് നാടിന്റെ നന്മയാണ് ‘എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തില്‍ രാമായണ മാസാചരണം സംഘടിപ്പിക്കാനായിരുന്നു തീരുമാനം.

കര്‍ക്കിടക മാസം ഒന്നിന് തൈക്കാട് ഗാന്ധിഭവനില്‍ ശശിതരൂരും, രമേശ് ചെന്നിത്തലയും പങ്കെടുത്തുകൊണ്ട് രാമായണമാസാചരണത്തിന് തുടക്കം കുറിക്കാനായിരുന്നു കോണ്‍ഗ്രസ്സ് തീരുമാനം.

എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഇതിനെതിരെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നു. രാമായണ മാസാചരണം രാഷ്ട്രീയപാര്‍ട്ടികള്‍ സംഘടിപ്പിക്കേണ്ടതില്ലെന്നും അത് വ്യക്തികള്‍ക്ക് വിട്ടുനല്‍കുകയാണ് നല്ലതെന്നുമായിരുന്നു വിഎം സുധീരന്റെ നിലപാട്.

ബിജെപിയെ എതിര്‍ക്കാന്‍ ഇതല്ല മാര്‍ഗ്ഗമെന്നും രാമായണ മാസം ആചരിക്കാന്‍ സാമൂഹ്യ സാംസ്‌കാരിക മത സംഘടനകള്‍ ഉണ്ടെന്നുമായിരുന്നു കെ മുരളീധരന്റെ നിലപാട്.

മാത്രമല്ല കെപിസിസി രാഷ്ട്രീയകാര്യസമിതിയോ, നിര്‍വ്വാഹക സമിതിയോ ഇക്കാര്യത്തില്‍ തീരുമാനം കൈക്കോണ്ടിരുന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News