നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്ന സ്കൂളിന്‍റെ അടുക്കളയില്‍ 60 വിഷപ്പാമ്പുകളെ കണ്ടത്തിയതായി.മഹാരാഷ്ട്രയിലെ ഹിങ്കോളി ജില്ലയിലെ ഒരു സ്കൂളിൻറെ അടുക്കളയിൽ നിന്നാണ് 60 രാജവെമ്പാലയെ കണ്ടെത്തിയത്.

ഭക്ഷണം പാകം ചെയ്യാനായി അടുപ്പിലേക്ക് വിറകു ശേഖരിക്കുന്നതിനിടെയാണ് വിഷപ്പാമ്പുകളെ കണ്ടെത്തിയത്.
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പാമ്പു പിടിത്തക്കാരനെ വിവരമറിയിക്കുകയായിരുന്നു. രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പുകളെ പിടികൂടിയത്.