വയോധികയുടെ വ‍ഴി മുട്ടിച്ച് കോണ്‍ഗ്രസ് നേതാവിന്‍റെ ക്രൂരത

വയോധികയായ ചന്ദ്രികാദേവിയുടെയും കുടുംബത്തിന്‍റെയും വ‍ഴിമുട്ടിച്ച് സ്ഥലത്തെ കോണഗ്രസ് മണ്ഡലം പ്രസിഡന്‍റും സംഘവും. തിരുവനന്തപുരം വാമനപുരം ആനാകുടിയിലാണ് കിടപ്പുരോഗികളായ തന്‍റെ സഹോദരങ്ങളുമായി ക‍ഴിയുന്ന ചന്ദ്രികാദേവിയോടുള്ള ഇൗ ക്രൂരത.

8 വർഷം മുൻപ് പഞ്ചായത്തിന്‍റെ അനുമതിയോടെ തീർത്ത വ‍ഴിയാണ് പകയുടെ പേരിൽ തകർത്തതെന്ന് ചന്ദ്രികദേവി പരാതിപ്പെടുന്നു. ഇവരുടെ ഭൂമിയിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ ടവർ വരുന്നതിലെ എതിർപ്പാണ് ഇതിന് കാരണമെന്ന് കോൺഗ്രസ് നേതാവ് പ്രതികരിച്ചു.

കിടപ്പുരോഗികളെ പരിചരിച്ച് ക‍ഴിയുന്ന വയോധികയായ വീട്ടമ്മയാണ് ചന്ദ്രികാദേവി. സ്വന്തം വീട്ടിലെക്ക് കയറുന്ന ചെറിയ വ‍ഴിയോട് ചേർന്ന് തോടായിരുന്നു. അതിന്‍റെ നീരോ‍ഴുക്കിനെ തടസ്സപ്പെടുത്താതെ പഞ്ചായത്തിന്‍റെ അനുമതിയോടെ റിങിറക്കി 8 വർഷം മുൻപാണ് ഒരു ഒാട്ടോ പോകുന്ന വ‍ഴിയാക്കിയത്.

എന്നാൽ ഇന്ന് രോഗികളായ സഹോദരങ്ങളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും സാധിക്കാത്ത തരത്തിലാണ് ചന്ദ്രികാദേവിയുടെ വീട്ടിലെയ്ക്കുള്ള വ‍ഴി തകർത്തത്. കോൺഗ്രസ് വാമനപുരം മണ്ഡലം പ്രസിഡന്‍റ് മോഹനചന്ദ്രൻ നായരും സംഘവുമാണ് ഇതിന് പിന്നിലെന്ന് ചന്ദ്രികാദേവി പറഞ്ഞു.

പാലിയേറ്റിവ് കെയർ രോഗികളായ വാസന്തിയെയും കൃഷ്ണൻകുട്ടിയെയും ചികിത്സയ്ക്ക് കൊണ്ടുപോകാൻ ക‍ഴിയാത്ത അവസ്ഥയിലാണ് ഇൗ വയോധിക ഇപ്പോ‍ഴുള്ളത്. സഹോദരങ്ങളുടെ ചികിത്സയ്ക്കും മകന്‍റെ പഠനത്തിനും വേണ്ടിയെടുത്ത കടം പെരുകി വീടും ഇപ്തി ഭീഷണിയിലാണ്.

നിലിയില്ലാ കയത്തിൽ നിൽക്കുമ്പോ‍ഴാണ് ഒരു സ്വകാര്യ മൊബൈൽ കമ്പനി ചന്ദ്രികാദേവിയുടെ സ്ഥലത്ത് മൊബൈൽ ടവർ സ്ഥാപിക്കാനായി സമീപിച്ചത്. ടെലികോം വകുപ്പിന്‍റെയും പഞായത്തിന്‍റെയും അനുമതിയോടെ ടവറിനായുള്ള പണിയും ഇവിടെ ആരംഭിച്ചു. ഇതാണ് കോൺഗ്രസ് വാമനപുരം മണ്ഡലം പ്രസിഡന്‍റിനെ പ്രകോപിപ്പിച്ചത്.

ഒപ്പം നാട്ടുകാരെയും ഇൗ ടവറിനെതിരെ രംഗത്ത് കൊണ്ടുവന്ന് ഇവരെ ദ്രോഹിക്കാനുള്ള നടപടികളും ഇയാൾ ആരംഭിച്ചു. വ‍ഴി തകർത്തതിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയുണ്ടായില്ല.

ടവർ കമ്പനിയിൽ നിന്നും ലഭിക്കുന്ന മാസവാടകയും KSRTC പെൻഷനുമായാണ് ചന്ദ്രികാദേവി കുടുംബം പുലർത്തുന്നത്. തന്‍റെ സഹോദരങ്ങളെ ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ടു പോകാൻ വ‍ഴി പുനർ നിർമ്മിക്കണം എന്നത് മാത്രമാണ് ഇൗ വയോധികയുടെ ഇപ്പോ‍ഴത്തെ ഏക ആഗ്രഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News