അഞ്ചലിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അഞ്ചൽ പനയഞ്ചേരി സ്വദേേശി മണിയാണ് മരിച്ചത്. കഴിഞ്ഞയാഴ്ച കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ മർദ്ദനമേറ്റ മണി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കഴിഞ്ഞദിവസം ജോലി കഴിഞ്ഞ് വരുന്ന സമയത്ത് സമീപത്തെ വീട്ടിൽ നിന്നും കോഴികളെ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന മണിയെ വഴിയിൽ തടഞ്ഞുനിർത്തി കോഴികളെ മോഷ്ടിച്ചതാണെന്നാരോപിച്ച്,സദാചാര ഗുണ്ടകൾഅടിച്ചുവീഴ്ത്തുകയായിരുന്നു.

പനയഞ്ചേരി സ്വദേശിയായ ശശി ഉൾപ്പെടെയുള്ള അഞ്ചംഗ ഗുണ്ടാ സംഘത്തിനെതിരെ അഞ്ചൽ പോലീസ് കേസെടുത്തിരുന്നു. ക്രൂരമായി മർദ്ദനമേറ്റ മണിയുടെ നിലവിളികേട്ട് നാട്ടുകാരും മണിക്ക് കോഴികളെ നൽകിയ വീട്ടുകാരും ഓടിയെത്തിയപ്പോൾ മണി ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു.

നാട്ടുകാർ മണിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ടു ദിവസം കഴിഞ്ഞ് മണിയെ ഡിസ്ചാർജ് ചെയ്തു.എന്നാൽ ഛർദ്ദിയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അഞ്ചൽ പോലീസ് അസോഭാവിക മരണത്തിനു കേസെടുത്തു.

ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടത്തിനു കൊണ്ടുപോയി.അതേ സമയം ശശിയെ പോലീസ് നിരീക്ഷണത്തിൽ വെച്ചു.മരണകാരണം അറിഞ്ഞശേഷം ആവശ്യമെങ്കിൽ എഫ്ഐ.ആറിൽ മറ്റു വകുപ്പുകൾ ഉൾപ്പെടുത്തും.