യു എ ഇ യില്‍ വിനോദ സഞ്ചാരികളു‌ടെ കൂടെ വരുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യുഎഇ വീസ സൗജന്യമാക്കി.

ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെ വേനൽക്കാലത്ത് വീസ ഫീസിളവ് നൽകാൻ യുഎഇ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.

അവധിക്കാലത്ത് യുഎഇ സന്ദർശിക്കാനെത്തുന്ന കുടുംബങ്ങളുടെ യാത്രാ ചെലവ് ചുരുക്കുന്നതിനാണ് ഇൗ തീരുമാനം. അടുത്തിടെ യുഎഇയിലെത്തുന്ന ട്രാൻസിറ്റ് വീസക്കാർക്ക് ആദ്യത്തെ 48 മണിക്കൂർ വീസ ഫീസ് ഇളവ് നൽകിയിരുന്നു.

പുതിയ തീരുമാനം വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുമെന്നാണ് അധികൃതരുടെ നിഗമനം.