കൊല്ലത്ത് ട്രയിൻ എഞ്ചിന് തീപിടിച്ചു എഗ്മോറിൽ നിന്ന് കൊല്ലത്ത് യാത്ര അവസാനിക്കുന്ന അനന്ദപുരി എക്സ്പ്രസ്സിനാണ് തീ പിടിച്ചത്.
ഉച്ചയ്ക്ക് ഒന്നരയോടെ മൂന്നാം പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുമ്പോഴാണ് എഞ്ചിന്റെ ഒരു ഭാഗത്ത് തീ പിടിച്ചത്
ലോക്കോപൈലറ്റുമാരായ ശ്രീനിവാസും നിതിൻരാജും ഉടൻ ട്രയിൻ നിർത്തിയിടുകയും അപായ സൂചന അറിയിക്കുകയും ചെയ്തു.ഫയർഫോഴ്സ് യൂണിറ്റ് എത്തി ഡ്രൈ കെമിക്കൽ പൗഡർ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി.