ഡ്രൈവിങ്ങില്‍ കുട്ടിക്കളി വേണ്ട; ഇനി പണി പാളും

അബുദാബിയില്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 342 കുട്ടി ഡ്രൈവര്‍മാര്‍ പിടിയിലായതായി ട്രാഫിക് പോലീസ് . പ്രായപൂര്‍ത്തിയാകാത്ത 17 പേര്‍ വാഹനാപകടങ്ങള്‍ വരുത്തിവെച്ചതായും പോലീസ് പറഞ്ഞു.

യാതൊരു തരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളുമില്ലാത്ത ഡ്രൈവിംഗാണ് അപകടത്തിന് കാരണമായതെന്ന് കണ്ടത്തിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടറേറ്റിലെ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ അല്‍ ഖൈലി പറഞ്ഞു.

മാതാപിതാക്കളുടെ അശ്രദ്ധയാണ് ലൈസന്‍സില്ലാത്ത കുട്ടികള്‍ വാഹനമോടിക്കുന്നതിന് പ്രധാന കാരണം.

അറസ്റ്റിലായ കൗമാരക്കാരില്‍ 256 കേസുകളില്‍ അവരുടെ മാതാപിതാക്കളെ പോലീസ് വിളിച്ചുവരുത്തി കര്‍ശനമായി താക്കീത് നല്‍കിയാണ് പറഞ്ഞുവിട്ടത്. രണ്ടാം തവണയും പിടികൂടിയാല്‍ കര്‍ശന നടപടികള്‍ സീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പു നല്‍കി.

കൗമാരക്കാര്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് നിയമലംഘനമാണെന്നും ഇതില്‍ നിന്ന് കുട്ടികളെ തടയുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും കുടുംബാംഗങ്ങള്‍ തയ്യാറാകണമെന്നും അബുദാബി പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here