ലോകകപ്പ് വിജയികളെ മുന്‍കൂട്ടി പ്രവചിച്ച് പ്രീത് അഴീക്കോട്

ലോകകപ്പ് ഫുട്‌ബോള്‍ വിജയികളെ പ്രഖ്യപിച്ച് ആരാധകരെ അത്ഭുതപെടുത്തി മെന്റലിസ്റ്റ് പ്രീത് അഴീക്കോട്.

പ്രീകോര്‍ട്ടര്‍ മത്സരങ്ങള്‍ തുടങ്ങുമ്പോഴെ ആരാകും വിജയി എന്നും എത്രഗോളിന് വിജയിക്കുമെന്നും പ്രീത് പ്രവചിച്ചിരുന്നു. ചില്ല് പെട്ടിക്കകത്ത് സൂക്ഷിച്ച പ്രവചനം അടങ്ങിയ കടലാസ് മോയര്‍ വി കെ പ്രശാന്തിന്റെ സാന്നിധ്യത്തിലാണ് പുറത്തെടുത്തത്.

ജൂലൈ ആറിന് തന്നെ ലോകകപ്പില്‍ ആരാകും മുത്തമിടുന്നതെന്ന് മെന്റെലിസ്റ്റ് പ്രീത് അ!ഴീക്കോട് പ്രവചിച്ചിരുന്നു. പ്രഖ്യാപനമടങ്ങിയ കടലാസ് ചില്ല് പെട്ടിക്കകത്ത് അടച്ച് താക്കോല്‍ തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിന് കൈമാറുകയായിരുന്നു. ഫൈനല്‍ ഫലം വന്ന് മേയറുടെ നേതൃത്വത്തില്‍ തന്നെ പെട്ടി പൊട്ടിച്ചപ്പോള്‍ എല്ലാ വരും അത്ഭുതപെട്ടു.

ആരൊക്കെ ഫൈനല്‍ കളിക്കും ആരും ജയിക്കും എത്ര ഗോളിനു ജയിക്കും എന്നെല്ലാം കൃത്യമായി പ്രവചിച്ചിട്ടുണ്ട്. മെന്റലിസത്തിന്റെയും മാജിക്കിന്റേയും ചരിത്രത്തിര്‍ ആദ്യമായാണ് ഇത്രയും സുതാര്യമായ പ്രവചനം എന്നും കാര്യങ്ങള്‍ മുന്‍കൂട്ടിയറിയാന്‍ ഒരു മന്ത്രവാദിയുടേയും അടുത്ത് പോകണ്ട ആവശ്യമില്ല എന്നതാണ് താന്‍ മുന്നോട്ട് വയ്ക്കുന്ന ആശയമെന്നും പ്രീത് പറഞ്ഞു.

പ്രവചനം നടന്ന ദിവസത്തിന് ശേഷം പ്രീത് പെട്ടിയില്‍ തൊട്ടിട്ടില്ല. മാത്രമല്ല സെമി ഫൈനല്‍ തുടങ്ങുന്നതിന് മുമ്പ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയിലെ കുറിപ്പിന്റെ ആദ്യാക്ഷരം കൂട്ടിവായിച്ചാലും ഫ്രാന്‍സ് എന്ന രഹസ്യ സന്ദേശം വ്യക്തമാണ്.

2014ല്‍ ലോക സഭാ ഇലക്ഷന് ഫലം വരുന്ന ദിവസത്തെ 6 ദിനപത്രങ്ങളിലെ തലക്കെട്ടുകള്‍ പ്രവചിച്ചുകൊണ്ട് പ്രീത് അഴിക്കോട് ശ്രദ്ധനേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News