നിപ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അജന്യ ക്ലാസില്‍ തിരിച്ചെത്തി.

കോഴിക്കോട് നഴ്‌സിംഗ് സ്‌കൂളിലെത്തിയ അജന്യയെ കൂട്ടുകാരികളും കോളേജ് അധികൃതരും ചേര്‍ന്ന് സ്വീകരിച്ചു. രോഗം ബേധമായി ക്ലാസില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് അജന്യ പറഞ്ഞു.

നിപയെന്ന മഹാമാരിയെ മരുന്നും മനോധര്യം കൊണ്ടും കീഴടക്കിയ അജന്യ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് കോഴിക്കോട് ഗവ. നഴ്‌സിംഗ് സ്‌കൂളിലെത്തിയത്.

അമ്മയ്ക്കും സഹോദരനുമൊപ്പം എത്തിയ അജന്യയെ കൂട്ടുകാരികളും പ്രിന്‍സിപ്പല്‍ മറിയക്കുട്ടിയും ചേര്‍ന്ന് സ്വീകരിച്ചു. ജീവിതത്തിലേക്ക് തിരിച്ചെത്തി വീണ്ടും നഴ്‌സിംഗ് പഠനം തുടരാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് അജന്യ

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രോഗം മാറി വിശ്രമശേഷം വീണ്ടും നഴ്‌സിംഗ് പഠനത്തിനെത്തിയത്.

നിപ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ ഘട്ടത്തിലും പിന്നീടും സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ചികിത്സിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും നിരന്തരം ബന്ധപ്പെടാറുണ്ടെന്ന് അജന്യ പറഞ്ഞു

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ അജന്യ നഴ്‌സിംഗ് പരിശീലനത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ്് നിപ വൈറസ് ബാധയേറ്റത്.