കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹനയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ . നാല് വർഷത്തെ ബിജെപി സർക്കാരിന്റെ ഭരണം കാർഷിക മേഖല പൂർണ്ണമായും തകർത്തു.

കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭങ്ങൾക്ക് കേരളത്തിലെ പ്രതിപക്ഷം തയ്യാറാവുന്നില്ല. കേന്ദ്രത്തിന് എതിരെ സമരം ചെയ്യന്നതിന് പകരം എൽഡിഎഫ്‌ സർക്കാരിന് എതിരെ സമരം ചെയ്യാനാണ് പ്രതിപക്ഷത്തിന് താൽപര്യമെന്നും വിജയരാഘവൻ പറഞ്ഞു.

തൃശൂർ പ്രസ് ക്ലബ്ബിൽ മിറ്റ് ദി പ്രസ് പരിപാടിയിൽ ‘സംസാരിക്കുകയായിരുന്നു വിജയരാഘവൻ