അവസാനിക്കാത്ത കരുതൽ; അഭിമന്യുവിന്റെ കുടുംബത്തെ ചേർത്ത് പിടിച്ച് കേരളം, സഹോദരിക്ക് സ്വർണ്ണവള നൽകി നവദമ്പതികൾ

ക്യാമ്പസ് ഫ്രണ്ട്- എസ്ഡിപിഐ ക്രിമിനലുകള്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്‍റെ സഹോദരിക്ക് വിവാഹവേദിയില്‍ വെച്ച് വള സമ്മാനിച്ച് മുന്‍എസ്എഫ്ഐ നേതാവും നവവധുവും.

സഹോദരിയുടെ വിവാഹം തീരുമാനിച്ചിരിക്കെയാണ് ക്യാമ്പസ് ഫ്രണ്ട്- എസ്ഡിപിഐ ക്രിമിനലുകള്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയത്.

എസ്എഫ്ഐ മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ഇൻസമാമുൽ അക്തറും വധു ഫെമിനയും തങ്ങളുടെ വിവാഹ വേദിയിൽ വെച്ച് അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹത്തിനായാണ് വള കൈമാറിയത്.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗംഎ എൻ ഷംസീർ എംഎൽഎ വള ഏറ്റുവാങ്ങി. എസ്എഫ്ഐ നേതാക്കളായ മുഹമ്മദ് അഫ്സൽ, മുഹമ്മദ് ഫാസിൽ, അർജുൻ എസ് കെ, എം കെ ഹസൻ  എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News