അയല്‍വാസിയുടെ അതിക്രമണത്തിന്‍ നിന്ന് രക്ഷപെടാൻ പൊലീസ് സ്റ്റേഷനിലെത്തി; ഒടുവില്‍ വിദ്യാർഥിനി പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ചു; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ. ഡല്‍ഹി തിലക് വിഹാർ പൊലീസ് സ്റ്റേഷനിലാണു സംഭവം. അയവാസിയുടെ അതിക്രമണത്തിന്‍ നിന്ന് രക്ഷപെടാൻ പൊലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടിയാണ് മരിച്ചതെന്നാണ് ആരോപണം.

പെൺകുട്ടിയുടെ സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തതിന്‍റെ പിന്നാലെയാണ് തൂങ്ങിമരിച്ചത്. പെൺകുട്ടിയും അയല്‍വാസിയായ യുവാവും തമ്മില്‍ പ്രണത്തിലായിരുന്നു.

വിവാഹം നടത്താന്‍ പെൺകുട്ടിയുെട വീട്ടുകാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കത്തിലായിരുന്നു.  ഇതിനിടെ യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു.

ഇതേതുടര്‍ന്ന് പൊലീസ് സാനിധ്യത്തിന്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങൾ നടന്നുവരുന്നതിനിടെയാണ് പെൺകുട്ടി സ്റ്റേഷനില്‍ തൂങ്ങിമരിച്ചത്. പെൺകുട്ടിയുടെ കുടുംബവും അയൽവാസികളും തമ്മിൽ വഴക്കുണ്ടായിരുന്നതായും രണ്ടു കുടുംബങ്ങളെയും സ്റ്റേഷനിലേക്കു വിളിപ്പിച്ച് ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും പൊലീസ് പറയുന്നു.

എന്നാല്‍ സ്റ്റേഷനില്‍ വച്ച് ഇരു കൂട്ടരും തമ്മില്‍ കയ്യാങ്കളിയുണ്ടായതോടെ പെൺകുട്ടിയുടെ സഹോദരങ്ങളെ പൊലീസ് കസ്ററഡിയിലെടുക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെയാണ് പെൺകുട്ടി സഹായം തേടി സ്റ്റേഷനിലെത്തിയതെന്ന് വെസ്റ്റ് ഡിസിപി വിജയ് കുമാർ പറഞ്ഞു.

വീട്ടിൽ പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്നു പെൺകുട്ടിക്കു സ്റ്റേഷനിൽ കഴിയാൻ സൗകര്യമൊരുക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പെൺകുട്ടിയെ അഗതിമന്ദിരത്തിലേക്കു മാറ്റാൻ തീരുമാനിച്ചതിന് പിന്നാലെയാണ് തൂങ്ങി മരണമുണ്ടായത് .

പൊലീസ് സ്റ്റേഷനിൽനിന്നു ഫോൺ സന്ദേശമെത്തിയപ്പോഴാണ് പെൺകുട്ടി മരിച്ചവിവരം അറിഞ്ഞതെന്നും സഹോദരങ്ങളെ തൊട്ടടുത്ത മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നെന്നും പെൺകുട്ടിയുടെ അമ്മ പറയുന്നു.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാലാണ് വിവാഹത്തിന് വിസമ്മതിച്ചതെന്നും പെൺകുട്ടിയുടെ അമ്മ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here