എടപ്പാള്‍ പീഡനക്കേസ് പ്രതിയുടെ മകള്‍ക്ക് കോളേജില്‍ വിലക്കേര്‍പ്പെടുത്തി പ്രിന്‍സിപ്പല്‍; ക്രൂരനടപടി പെരുമ്പിലാവ് പിഎസ്എം ദന്തല്‍ കോളേജിന്റേത് – Kairalinewsonline.com
Featured

എടപ്പാള്‍ പീഡനക്കേസ് പ്രതിയുടെ മകള്‍ക്ക് കോളേജില്‍ വിലക്കേര്‍പ്പെടുത്തി പ്രിന്‍സിപ്പല്‍; ക്രൂരനടപടി പെരുമ്പിലാവ് പിഎസ്എം ദന്തല്‍ കോളേജിന്റേത്

പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍, റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

മലപ്പുറം: എടപ്പാള്‍ പീഡനക്കേസ് പ്രതി മൊയ്തീന്‍കുട്ടിയുടെ മകള്‍ക്ക് വിലക്കേര്‍പ്പെടുത്തി പെരുമ്പിലാവ് പിഎസ്എം ദന്തല്‍ കോളേജ് പ്രിന്‍സിപ്പല്‍.

പിതാവ് കേസില്‍ പ്രതിയായതിന്റെ പേരിലാണ് പെണ്‍കുട്ടിക്ക് കോളേജില്‍ വിലക്കേര്‍പ്പെടുത്തിയത്. സംഭവത്തില്‍ മൊയ്തീന്‍കുട്ടിയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍, രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോളേജ് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടു.

പരീക്ഷ എഴുതാന്‍ അവസരം നല്‍കി മകളുടെ ഭാവി സുരക്ഷിതമാക്കണമെന്നാണ് മൊയ്തീന്‍കുട്ടിയുടെ ആവശ്യം.

To Top