സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജി; വാദം ഇന്നും തുടരും

സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജികളില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ഇന്നും വാദം തുടരും.ചൊവ്വാഴ്ച്ച വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി ജൂലൈ 12ന് ഉത്തരവിട്ടിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എ. എന്‍. ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, റോഹിങ്ടണ്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണുള്ളത്. സ്വവര്‍ഗരതിക്കാര്‍ രക്ഷിതാക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും വലിയ സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വാദം കേള്‍ക്കുന്നതിനിടെ നിരീക്ഷിച്ചിരുന്നു.

കഴിഞ്ഞാഴ്ച തുടര്‍ച്ചയായി മൂന്നു ദിവസം ഹര്‍ജി പരിഗണിച്ച അഞ്ചംഗ ഭരണ ഘടന ബെഞ്ച് സ്വവര്‍ഗരതി കുറ്റക്കരമല്ലാതാക്കണമെന്ന നിരീക്ഷണത്തെ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.ഐപിസി 377 ഇല്ലാതായാല്‍ സമൂഹത്തിന്റെ തെറ്റായ ധാരണകള്‍ ഇല്ലാതാകുമെന്ന് കോടി ചൂണ്ടികാട്ടിയിട്ടുണ്ട്.

നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയില്‍ 2009 ല്‍ ദില്ലി ഹൈക്കോടതിയാണ് പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി നിയമ വിധേയമാക്കിയത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് 2013 ല്‍ സുപ്രീംകോടതി റദ്ദാക്കി. ഈ ഉത്തരവിനെതിരെ നല്‍കിയ പുനപരിശോധനാ ഹര്‍ജികളാണ് ഭരണഘടന ബെഞ്ച് പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here