പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിക്കുക.

ഗോരക്ഷയുടെ പേരിലുള്ള കൊലപാതകങ്ങള്‍ നടക്കാന്‍ പാടില്ലാത്തതാണെന്നും നിയമം കൈയിലെടുക്കാന്‍ ആള്‍ക്കൂട്ടത്തിന് അധികാരമില്ലെന്നും സുപ്രീംകോടതി വാദത്തിനിടെ നിരീക്ഷിച്ചിരുന്നു.

ഭരണഘടനയുടെ 142ാം അനുച്ഛേദപ്രകാരമുള്ള സവിശേഷാധികാരം ഉപയോഗിച്ച് ഗോരക്ഷയുടെ പേരിലുള്ള കൊലപാതകങ്ങള്‍ തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം കേസുകളില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം, ഇരകള്‍ക്കുള്ള നഷ്ടപരിഹാരം, കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്നീ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വിധി പ്രസ്താവമായിരിക്കും പുറപ്പെടുവിക്കുകയെന്ന്് സുപ്രീംകോടതി വാദത്തിനിടെ വ്യക്തമാക്കിയിട്ടുണ്ട്.