കോഴിക്കോട് പേരാമ്പ്രയിൽ എസ് എഫ് ഐ നേതാവിനെ എസ് ഡി പി ഐ പ്രവർത്തകർ വെട്ടിപ്പരിക്കേൽപിച്ചു.

കാരയാട് ലോക്കൽ സെക്രട്ടറി വിഷ്ണുവിനെയാണ് വെട്ടിയത് . ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു .

യാതൊരു സംഘർഷവുമില്ലാത്ത പ്രദേശത്ത് എസ് ഡി പി ഐ ഏകപക്ഷീയമായ അക്രമം അഴിച്ച് വിടുകയായിരുന്നുവെന്ന് ദൃക്സാസാക്ഷികൾ പറഞ്ഞു . എസ് എഫ് ഐ കൊയിലാണ്ടി ഏരിയാ ജോയിന്റ് സെക്രട്ടറിയും Dyfi മേഖലാ ഭാരവാഹിയും കൂടിയാണ് വിഷ്ണു .