ഗൂഗിളില്‍ പലപ്പോ‍ഴും പല വാക്കുകളും തിരയുമ്പോ‍ള്‍ നമുക്ക് ലഭിക്കാറുള്ളത് യഥാര്‍ത്ഥ തെരച്ചില്‍ ഫലങ്ങളായിരിക്കില്ല. പലപ്പോ‍ഴും പല ലോക നേതാക്കളുടെയും സ്വഭാവത്തോട് ചേര്‍ത്തുള്ള പദങ്ങളാണ് തെരയുന്നതെങ്കില്‍ ആ നേതാവിനെയായിരിക്കും അധികവും തെരച്ചില്‍ ഫലമായി ലഭിക്കുക.

അവരുടെ ചിത്രങ്ങളിലെ മെറ്റാ ടാഗുകളുടെ കീ വാക്കുകളായി നമ്മള്‍ തിരയുന്ന വാക്കും വരുമ്പോ‍ഴാണ് അങ്ങനെ ചിത്രങ്ങള്‍ ലഭിക്കാറുള്ളത്.

അങ്ങനെ ഗൂഗിളില്‍ ഇഡിയറ്റ് എന്ന് തിരയുമ്പോള്‍ ആദ്യം ലഭിക്കുന്നത് ഡൊണാള്‍ഡ് ട്രംപിന്‍റെ ചിത്രമാണ്,പലപ്പോ‍ഴും പല മണ്ടന്‍ പ്രസ്താവനകളിലൂടെയുമാണ് ട്രംപിന് ഈ പേര് കിട്ടിയതെങ്കില്‍ ഇതേ വാക്കിന്‍റെ തെരച്ചില്‍ ഫലമായി ലഭിക്കുക എക്കാലത്തെയും വലിയ ശാസ്ത്രപ്രതിഭ എെന്‍സ്റ്റീന്‍ ആണെന്നതാണ് അതിലേറെ അത്ഭുതം.