അസാധ്യമെന്ന് പറയാതെ വയ്യ.  അത്ര ഗംഭീരം . വിജയ് സേതുപതിയുടെ പുതിയ ചിത്രമായ സീതാകാത്തിയിലെ വിജയുടെ കിടിലന്‍ മെയ്ക്കോവര്‍ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മേക്കിങ്ങ് വീഡിയോയ്ക്കും വിജയുടെ ലുക്കിനും സോഷ്യല്‍ മീഡിയയിലടക്കം ഗംഭീര വരവേല്‍പ്പാണ് ലഭിച്ചിട്ടു‍ള്ളത്.

4 മണിക്കൂറോളമാണ് ഈ ചിത്രത്തിന്‍റെ മേക്കോവറിനായി വിജയ് ചിലവ‍ഴിച്ചത്. ഓസ്‌കര്‍ ജേതാക്കളായ കെവിന്‍ ഹാനെ, അലക്‌സ് നോബിള്‍ എന്നിവരാണ് വിജയുടെ ഈ രൂപമാറ്റത്തിന് പിന്നില്‍.

അമേരിക്കയില്‍ നിന്നാണ് വിജയ് സേതുപതി പ്രോസ്തറ്റിക് മേക്കപ്പ് ചെയ്തത്. ബാലാജി തരണീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ രമ്യ നമ്പീശന്‍ അര്‍ച്ചന ഗായത്രി, പാര്‍വതി നായര്‍, സംവിധായകന്‍ മഹേന്ദ്ര എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.