ന​ടി റി​താ ബാ​ദു​രി(62)  അ​ന്ത​രി​ച്ചു. സി​നി​മ-​സീ​രി​യ​ൽ രംഗത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്നു താരം. വൃ​ക്ക സം​ബ​ന്ധി​യാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രിക്കെയാണ് അന്ത്യം.

ഹി​ന്ദി, ഗു​ജ​റാ​ത്തി ഭാ​ഷ​ക​ളി​ലാ​യി 71 സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ട റി​താ ബാ​ദു​രി  1968ൽ ​പു​റ​ത്തി​റ​ങ്ങി​യ തേ​രി ത​ലാ​ഷ് മേ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ രം​ഗ​ത്തേക്ക് കടന്നു വരുന്നത്.  സ്റ്റാ​ർ ഭാ​ര​ത് ചാ​ന​ലി​ലെ ‘നിം​കി മു​ഖ്യ’ എ​ന്ന പ​ര​മ്പ​ര​യി​ലെ മു​ത്ത​ശ്ശി വേ​ഷം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

1955 ന​വം​ബ​റി​ൽ ജ​നി​ച്ച റി​താ ബാ​ദു​രി  കും​കും, ചോ​ട്ടി ബാ​ഹു, അ​മ​ന​ത് തു​ട​ങ്ങി​യ നി​ര​വ​ധി ടി​വി പ​ര​മ്പ​ര​ക​ളി​ൽ വേ​ഷ​മി​ട്ടിട്ടുണ്ട്.