എയ്ഡ്സിനേക്കാള്‍ മാരകമായ ഒരു ലെെംഗിക രോഗം; മുന്നറിയിപ്പ് നല്‍കി ശാസ്ത്ര ലോകം

എയ്ഡ്സിനെക്കാള്‍ മാരകമായ ഒരു ലെെംഗീക രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വെെദ്യശാസ്ത്രം. മൈക്കോപ്ലാസ്മ ജെനിറ്റാലിയം എന്നാണ് രോഗം.
അപകടകാരിയായ ഈ രോഗം അശ്രദ്ധമായ ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്.

Polymerase chain reaction study ടെസ്റ്റ്‌ വഴിയാണ് മൈക്കോപ്ലാസ്മ ജെനിറ്റാലിയം സ്ഥിരീകരിക്കുന്നത്.

ലക്ഷണങ്ങള്‍

പുരുഷന്മാര്‍ക്ക് ലിംഗത്തില്‍ നിന്നും വെള്ളം പോലെ ഡിസ്ചാര്‍ജ് ഉണ്ടാകുന്നതാണ് ആദ്യ ലക്ഷണം.

സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തിനിടയില്‍ വേദന, യോനിയില്‍ നിന്നും ഡിസ്ചാര്‍ജ്, ആര്‍ത്തവസമയം അല്ലെങ്കില്‍ പോലും ബ്ലീഡിങ് ഉണ്ടാകുക എന്നിങ്ങനെയും ലക്ഷണങ്ങള്‍ കാണാം. മൂത്രനാളിയില്‍ അണുബാധ ഉണ്ടാകുന്നതും ഇതിന്റെ ലക്ഷണമാണ്.

സ്ത്രീകളില്‍ ഗര്‍ഭാശയമുഖത്തുണ്ടാകുന്ന അണുബാധ ചിലപ്പോള്‍ ഗര്‍ഭപാത്രം വരെയെത്താം. ഇത് വന്ധ്യതയ്ക്കു കാരണമാകാം. മറ്റു ലൈംഗികരോഗങ്ങളോടുള്ള സാമ്യത മൂലം ഈ രോഗം കണ്ടെത്താന്‍ അൽപം വൈകാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News